Month: ആഗസ്റ്റ് 2022

ചതയ്ക്കപ്പെട്ടതും മനോഹരവും

ഗുജറാത്തിൽ നിന്നുള്ള റോഗൻ ഫാബ്രിക് ആർട്ട് ഒറ്റനോട്ടത്തിൽ ലളിതമാണെന്നു തോന്നും. എന്നിരുന്നാലും, ഒരു ചെറിയ കഷണം പോലും പൂർത്തിയാക്കാൻ യഥാർത്ഥത്തിൽ രുണ്ടു മാസത്തിലധികം സമയമെടുക്കുമെന്നു നിങ്ങൾ മനസ്സിലാക്കുമ്പോഴാണ് പെയിന്റിംഗിനു ജീവൻ കൈവരുന്നത്. “സാവധാന കല’’ എന്നു നിങ്ങൾ വിളിച്ചേക്കാവുന്ന ഈ ചിത്രങ്ങൾക്കാവശ്യമായ നിറങ്ങൾക്കുവേണ്ടി ചതച്ച മിനറൽ അധിഷ്ഠിത നിറങ്ങൾ ആവണക്കെണ്ണയുമായി സംയോജിപ്പിക്കുന്ന മടുപ്പിക്കുന്ന പ്രക്രിയ ആറ് മണിക്കൂറിലധികം സമയമെടുക്കുന്നതാണ്. സൂക്ഷ്മമായി നോക്കുമ്പോൾ അത്യധികം സങ്കീർണ്ണതയും സൗന്ദര്യവും വെളിപ്പെടുന്നു. ഈ സാങ്കേതികതയിൽ സുവിശേഷം പ്രതിധ്വനിക്കുന്നു, കാരണം യേശുവിന്റെ കഷ്ടപ്പാടുകൾ ലോകത്തിനു സമ്പൂർണ്ണതയും പ്രത്യാശയും കൊണ്ടുവന്നതുപോലെ ഇവിടെ “തകർച്ചയിൽ സൗന്ദര്യമുണ്ട്.’’

ചതയ്ക്കപ്പെട്ടതും തകർക്കപ്പെട്ടതുമായ നമ്മുടെ ജീവിതത്തിന്റെ വശങ്ങൾ എടുക്കാനും പുതിയതും മനോഹരവുമായ എന്തെങ്കിലും സൃഷ്ടിക്കാനും ദൈവം ഇഷ്ടപ്പെടുന്നു. ദാവീദ് രാജാവിന് തന്റെ വിനാശകരമായ പ്രവൃത്തികൾ മൂലം ജീവിതത്തിൽ സംഭവിച്ച തകർച്ച പരിഹരിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമായിരുന്നു. സങ്കീർത്തനം 51 ൽ, മറ്റൊരു പുരുഷന്റെ ഭാര്യയെ എടുക്കാനും അവളുടെ ഭർത്താവിനെ കൊലപ്പെടുത്താനും തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്തതായി സമ്മതിച്ചതിനുശേഷം, ദാവീദ് ദൈവത്തിനു തന്റെ “തകർന്നതും നുറുങ്ങിയതുമായ ഹൃദയത്തെ” (വാ. 17) സമർപ്പിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്തു. “പശ്ചാത്തപിക്കുക’’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർത്ഥം “ചതച്ചത്’’ എന്നാണ് .

ദൈവം അവന്റെ ഹൃദയത്തെ പുതുക്കുന്നതിന് (വാ. 10), ദാവീദ് ആദ്യംദൈവത്തിനു തകർന്ന കഷണങ്ങൾ സമർപ്പിക്കേണ്ടി വന്നു. അതു സങ്കടത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ഏറ്റുപറച്ചിലായിരുന്നു. ചതഞ്ഞതിനെ സ്‌നേഹപൂർവം സ്വീകരിച്ച് അതിനെ മനോഹരമായ ഒന്നാക്കി മാറ്റുന്ന വിശ്വസ്തനും ക്ഷമിക്കുന്നവനുമായ ഒരു ദൈവത്തിന്റെ പക്കൽ ദാവീദ് തന്റെ ഹൃദയം ഭരമേൽപ്പിച്ചു.

വിവാഹ രൂപകം

ഇരുപത്തിരണ്ടു വർഷം ഒരുമിച്ചു കഴിഞ്ഞശേഷം, മെറിനുമായുള്ള എന്റെ വിവാഹം എങ്ങനെ മുന്നോട്ടുപോകുന്നു എന്നു ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഞാനൊരു എഴുത്തുകാരനാണ്; മെറിൻ ഒരു സ്റ്റാറ്റിസ്റ്റിഷ്യനാണ്. ഞാൻ വാക്കുകൾ കൊണ്ടു പ്രവർത്തിക്കുന്നു; അവൾ അക്കങ്ങൾ ഉപയോഗിച്ചുപ്രവർത്തിക്കുന്നു. എനിക്കു സൗന്ദര്യം വേണം; അവൾക്കു പ്രവർത്തനം വേണം. ഞങ്ങൾ വ്യത്യസ്ത ലോകങ്ങളിൽ നിന്നാണു വരുന്നത്.

മെറിൻ അപ്പോയിന്റ്‌മെന്റുകൾക്കു നേരത്തെ എത്തുന്നു; ഞാൻ ഇടയ്ക്കിടെ വൈകും. ഞാൻ മെനുവിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു; അവൾ ഒ േഭക്ഷണം തന്നെ വാങ്ങുന്നു. ഒരു ആർട്ട് ഗാലറിയിൽ ഇരുപത് മിനിറ്റ് കഴിഞ്ഞും, ഞാൻ തുടങ്ങുന്നതേയുണ്ടാകുകയുള്ളു. മെറിൻ ഇതിനകം തന്നെ താഴെയുള്ള കഫേയിൽ ഇരുന്ന് ഞആൻ എപ്പോഴായിരിക്കും വരിക എന്ന് ആശ്ചര്യപ്പെടുകയായിരിക്കും. ക്ഷമ പഠിക്കാൻ ഞങ്ങൾ പരസ്പരം ധാരാളം അവസരങ്ങൾ നൽകുന്നു!

ഞങ്ങൾക്കു പൊതുവായുള്ള കാര്യങ്ങളുണ്ട് - സമാനമായ നർമ്മബോധം, യാത്രയോടുള്ള ഇഷ്ടം, കൂടാതെ ആവശ്യാനുസരണം വിട്ടുവീഴ്ച ചെയ്യാനും തീരുമാനങ്ങൾക്കായി പ്രാർത്ഥിക്കാനും ഞങ്ങളെ സഹായിക്കുന്ന പൊതുവായ വിശ്വാസം. ഈ പങ്കിടപ്പെട്ട അടിത്തറ ഉപയോഗിച്ച്, ഞങ്ങളുടെ വ്യത്യാസങ്ങൾ പോലും ഞങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നു. വിശ്രമിക്കാൻ പഠിക്കാൻ മെറിൻ എന്നെ സഹായിച്ചിട്ടുണ്ട്, അച്ചടക്കത്തിൽ വളരാൻ ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ വ്യത്യാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ഞങ്ങളെ മികച്ച ആളുകളാക്കി മാറ്റി.

പൗലൊസ് വിവാഹത്തെ സഭയുടെ ഒരു രൂപകമായി ഉപയോഗിക്കുന്നു (എഫെസ്യർ 5:21-33), അതിനു തക്കതായ കാരണവുമുണ്ട്. വിവാഹം പോലെ, സഭ വളരെ വ്യത്യസ്തരായ ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നു, അവരോട് താഴ്മവും ക്ഷമയും വളർത്തിയെടുക്കാനും “സ്‌നേഹത്തിൽ അന്യോന്യം പൊറുക്കാനും’’ ആവശ്യപ്പെടുന്നു (4:2). കൂടാതെ, വിവാഹത്തിലെന്നപോലെ, വിശ്വാസത്തിന്റെയും പരസ്പര സേവനത്തിന്റെയും പങ്കിട്ട അടിത്തറ ഒരു സഭയെ ഏകീകൃതവും പക്വതയുള്ളതുമാക്കാൻ സഹായിക്കുന്നു (വാ. 11-13).

ബന്ധങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ വലിയ നിരാശയുണ്ടാക്കും-സഭയിലും വിവാഹത്തിലും. എന്നാൽ നന്നായി കൈകാര്യം ചെയ്താൽ, ക്രിസ്തുവിനെപ്പോലെയാകാൻ നമ്മെ സഹായിക്കുന്നതിലൂടെ

നമ്മുടെ നേട്ടത്തിനായി പ്രവർത്തിക്കാൻ അവയ്ക്കു കഴിയും.

 

പരിശോധനകൾക്കുള്ള കൃപ

ശ്രീദേവി, കുട്ടിയായിരിക്കുമ്പോൾ മുതൽ കഴുത്തിനു താഴേയ്ക്ക് ശരീരം തളർന്ന അവസ്ഥയിലായിരുന്നു. മുറ്റ് കുട്ടികൾ വെളിയിൽ കളിക്കുമ്പോൾ, അവൾ തന്റെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് അവളുടെ പിതാവിനെ, വളരെയധികം ആശ്രയിച്ചു. അവളുടെ ഗ്രാമത്തിൽ യാദൃത്ഥികമായി പ്രദർശിപ്പിക്കപ്പെട്ട ക്രിസ്തീയ ചലച്ചിത്രം “കരുണാമൂർത്തി’’ അവളുടെ ജീവിതത്തെ സ്പർശിച്ചു, അവൾ തന്റെ ഹൃദയം ക്രിസ്തുവിൽ സമർപ്പിച്ചു. പിന്നീട് അവളുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും പ്രോത്സാഹനത്തിന്റെ അംബാസഡറായി അവൾ മാറി.

കഷ്ടതകൾ കൂടെക്കൂടെ സംഭവിക്കാറുണ്ടെന്ന് അനുഭവത്തിൽ നിന്ന് അവൾക്കറിയാമായിരുന്നു, പക്ഷേ ദൈവം ഒരിക്കലും താൻ സ്‌നേഹിക്കുന്നവരെ ഉപേക്ഷിക്കുകയില്ല. നിരുത്സാഹത്തോടെ അവളുടെ അടുക്കൽ വന്ന എല്ലാവരോടും അവൾ ക്രിസ്തുവിന്റെ സ്‌നേഹം പങ്കിട്ടു. അവളുടെ ഓട്ടത്തിന്റെ അവസാനത്തിൽ, അവൾ 180-ലധികം ആളുകളെ കർത്താവിലേക്കു നയിച്ചു, അവൾ സ്പർശിച്ച പലരും മിഷനറിമാരും ശുശ്രൂഷകരും ആയിത്തീർന്നു.

മോശെയും കഷ്ടതകളും കലഹങ്ങളും നേരിട്ടു എങ്കിലും, ദൈവത്തിന്റെ സാന്നിധ്യം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു. അവൻ യിസ്രായേല്യരുടെ നേതൃത്വം യോശുവയ്ക്കു കൈമാറിയപ്പോൾ, ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കാൻ ആ യുവാവിനോടവൻ പറഞ്ഞു, കാരണം “നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു’’ (ആവർത്തനം 31:6). യിസ്രായേൽമക്കൾ വാഗ്ദത്തദേശത്തു പ്രവേശിച്ച് അതിനെ കീഴടക്കുമ്പോൾ ഭയാനകമായ ശത്രുക്കളെ നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്ന മോശെ, യോശുവയോടു പറഞ്ഞു, “നീ പേടിക്കരുതു, ഭ്രമിക്കയുമരുതു’’ (വാ. 8).

 വീണുപോയ ലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് പ്രയാസങ്ങളും കലഹങ്ങളും നേരിടേണ്ടിവരും, എന്നാൽ നമ്മെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മോടൊപ്പം ദൈവത്തിന്റെ ആത്മാവുണ്ട്. അവൻ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല.

സ്വർണ്ണമത്സ്യം മോൺസ്‌ട്രോ

ലേസി സ്‌കോട്ട് അളുടെ പ്രദേശത്തെ പെറ്റ് സ്‌റ്റോറിൽ ഇരിക്കുമ്പോൾ, ടാങ്കിന്റെ അടിയിൽ ഒരു ദുഃഖിതയായ മത്സ്യം കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ചെതുമ്പലുകൾ കറുത്തതായി മാറുകയും ശരീരത്തിൽ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്തു. ലേസി പത്തു വയസ്സുള്ള ആ മത്സ്യത്തെ രക്ഷപ്പെടുത്തി, “മോൺസ്‌ട്രോ’’ എന്ന് പേരിട്ടു, ഒരു 'ആശുപത്രി' ടാങ്കിൽ അവനെ ഇട്ട് ദിവസവും വെള്ളം മാറ്റി. സാവധാനം, മോൺസ്‌ട്രോ സുഖപ്പെടുകയും നീന്താൻ തുടങ്ങുകയും വലിപ്പം വയ്ക്കുകയും ചെയ്തു. അവന്റെ കറുത്ത ചെതുമ്പലുകൾ സ്വർണ്ണനിറമായി രൂപാന്തരപ്പെട്ടു. ലേസിയുടെ സമർപ്പിത പരിചരണത്തിലൂടെ, മോൺസ്‌ട്രോ പുതിയതായി മാറി!

ലൂക്കൊസ് 10 ൽ, അടിയേൽക്കുകയും കൊള്ളയടിക്കപ്പെടുകയും മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാത്രക്കാരന്റെ കഥ യേശു പറയുന്നു. ഒരു പുരോഹിതനും ഒരു ലേവ്യനും ആ മനുഷ്യന്റെ കഷ്ടപ്പാടുകൾ അവഗണിച്ചുകൊണ്ട് കടന്നുപോയി. എന്നാൽ ഒരു ശമര്യക്കാരൻ - നിന്ദിക്കപ്പെട്ട സമൂഹത്തിലെ അംഗം - അവരെ പരിചരിക്കുകയും അവന്റെ ആവശ്യങ്ങൾക്ക് പണം നൽകുകയുംച ചെയ്തു. (ലൂക്കൊസ് 10:33-35). കഥയിൽ യഥാർത്ഥ “അയൽക്കാരൻ’’ ആയി ശമര്യക്കാരനെ പ്രഖ്യാപിച്ചുകൊണ്ട്, യേശു തന്റെ ശ്രോതാക്കളെയും അതുതന്നെ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.

മരണാസന്നനായ സ്വർണ്ണമത്സ്യത്തിനുവേണ്ടി ലേസി ചെയ്തത്, നമ്മുടെ ചുറ്റുമുള്ള ആളുകൾക്കു വേണ്ടി നമുക്കു ചെയ്യാം. ഭവനരഹിതരും തൊഴിൽരഹിതരും വികലാംഗരും ഏകാകികളുമായ “അയൽക്കാർ’’ നമ്മുടെ പാതയിൽ കിടക്കുന്നു. അവരുടെ ദുഃഖം നമ്മുടെ കണ്ണിൽ പെടാൻ അനുവദിക്കുകയും അയൽപക്കക്കാരന്റെ കരുതലോടെ പ്രതികരിക്കാൻ അടുത്തുചെല്ലുകയും ചെയ്യാം. അനുകമ്പാപൂർണ്ണമായ ഒരു വന്ദനം, ഒരു പങ്കിട്ട ഭക്ഷണം, കൈയിൽവെച്ചുകൊടുക്കുന്ന അല്പം പണം. എല്ലാറ്റിനെയും പുതുമയുള്ളതാക്കാൻ കഴിയുന്ന അവന്റെ സ്‌നേഹത്തെ മറ്റുള്ളവർക്കു നൽകാൻ എങ്ങനെയൊക്കെ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയും?

ദുരന്തത്താൽ വലിച്ചടുപ്പിക്കപ്പെട്ടത്

1717 ൽ, വിനാശകാരിയായ ഒരു കൊടുങ്കാറ്റ് ദിവസങ്ങളോളം ആഞ്ഞടിച്ചു, ഇത് വടക്കൻ യൂറോപ്പിൽ വ്യാപകമായ വെള്ളപ്പൊക്കത്തിലേക്കു നയിച്ചു. നെതർലൻഡ്‌സ്, ജർമ്മനി, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഒരു പ്രാദേശിക ഗവൺമെന്റിന്റെ, താല്പര്യജനകവും അക്കാലത്തു പതിവുള്ളതുമായ ഒരു പ്രതികരണം  ചരിത്രം വെളിപ്പെടുത്തുന്നു. ഡച്ച് നഗരമായ ഗ്രോനിംഗിന്റെ പ്രവിശ്യാ അധികാരികൾ ദുരന്തത്തോടുള്ള പ്രതികരണമായി “പ്രാർത്ഥന ദിനം' ആചരിക്കാൻ ആഹ്വാനം ചെയ്തു. 'ജനങ്ങൾ പള്ളികളിൽ ഒന്നിച്ചുകൂടുകയും പ്രസംഗങ്ങൾ കേൾക്കുകയും സങ്കീർത്തനങ്ങൾ ആലപിക്കുകയും മണിക്കൂറുകളോളം പ്രാർത്ഥിക്കുകയും ചെയ്തു’’ എന്ന് ഒരു ചരിത്രകാരൻ റിപ്പോർട്ടു ചെയ്യുന്നു.

യെഹൂദയിലെ ജനങ്ങൾ അഭിമുഖീകരിച്ചതും അവരെ പ്രാർത്ഥനയിലേക്കു നയിച്ചതുമായ ഒരു വലിയ ദുരന്തത്തെക്കുറിച്ച് യോവേൽ പ്രവാചകൻ വിവരിക്കുന്നു. വെട്ടുക്കിളികളുടെ ഒരു വലിയ കൂട്ടം നിലത്തെ മൂടുകയും “മുന്തിരിവള്ളിയെ ശൂന്യമാക്കി (എന്റെ) അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു’’ (യോവേൽ 1:7). അവനും അവന്റെ ആളുകളും നാശത്തിൽ നട്ടം തിരിയുമ്പോൾ, യോവേൽ പ്രാർത്ഥിച്ചു, “കർത്താവേ, ഞങ്ങളെ സഹായിക്കണമേൂ!’’ (1:19 NLT). പ്രത്യക്ഷമായും പരോക്ഷമായും, വടക്കൻ യൂറോപ്പിലെയും യഹെൂദയിലെയും ആളുകൾ പാപത്തിന്റെയും ഈ വീണുപോയ ലോകത്തിന്റെയും ഫലമായി ഉത്ഭവിച്ച ദുരന്തങ്ങൾ അനുഭവിച്ചു (ഉല്പത്തി 3:17-19; റോമർ 8:20-22). എന്നാൽ ഈ സമയങ്ങൾ ദൈവത്തെ വിളിക്കാനും പ്രാർഥനയിൽ അവനെ അന്വേഷിക്കാനും അവരെ പ്രേരിപ്പിച്ചതായും അവർ കണ്ടെത്തി (യോവേൽ 1:19). ദൈവം പറഞ്ഞു, “ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ... എങ്കലേക്കു തിരിവിൻ’’ (2:12).

ബുദ്ധിമുട്ടുകളും ദുരന്തങ്ങളും നാം നേരിടുമ്പോൾ, നമുക്കു ദൈവത്തിലേക്കു തിരിയാം - ഒരുപക്ഷേ വേദനയിൽ, ഒരുപക്ഷേ മാനസാന്തരത്തിൽ. 'കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള (വാ. 13), ദൈവം നമ്മെ തന്നിലേക്ക് അടുപ്പിക്കുന്നു - നമുക്ക് ആവശ്യമായ ആശ്വാസവും സഹായവും നൽകുന്നു.